Sunday 23 December 2012

ഡിസംബര്‍....




ഡിസംബര്‍....


ഡിസംബര്‍...
നമ്മള്‍ എന്നോ സ്നേഹിതരാണ്...
ഓര്‍മകളില്‍ ഒരു നനുത്ത
തണുപ്പ് നല്‍കി,
കഴിഞ്ഞ രാവിന്‍റെ നേര്‍ത്ത
സ്വപ്നങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍,
മഞ്ഞ് പെയ്ത്‌...
ഹൃദയം നിറക്കുന്ന ഒരു സുഗന്ധം..

ചുവന്നു തുടുത്ത തളിരിലകള്‍
നീര്‍ത്തിയ ആല്‍ച്ചുവട്ടില്‍,
അറിയാതെ വിരല്‍തുമ്പില്‍
പതിഞ്ഞ മഞ്ഞുതുള്ളിയുടെ നോവ്‌...

ആഘോഷരാവുകളുടെ മാറില്‍
ആരുമറിയാതെ പൊഴിഞ്ഞ
കണ്ണീരിന്‍റെ നനവ്‌....

ഡിസംബര്‍....
നമ്മള്‍ എന്നോ ഹൃദയത്തില്‍
ഒരേ ദുഃഖം പേറുന്നവരാണ്...,
ജീവിതം വീണ്ടും അര്‍ത്ഥമില്ലാത്ത
നിഴലാട്ടങ്ങള്‍ക്കൊടുവില്‍
പുതുവര്‍ഷം തേടുമ്പോള്‍ ,
പകച്ചുനില്‍ക്കുന്ന ഞാനും...
പെയ്തുതീരാത്ത കുളിരിന്റെ
മൂടുപടത്തില്‍ മുഖം ചേര്‍ത്ത്
വിതുമ്പുന്ന നീയും...

ഡിസംബര്‍....
നമ്മള്‍ എന്നോ സ്നേഹിതരാണ്..,
പുല്‍നാമ്പുകളില്‍ മഴവില്ലു
പേറുന്ന ഒരുതുള്ളി നീര്‍ പെയ്ത്‌
നീ പുഞ്ചിരിക്കുമ്പോള്‍,
എനിക്കു ചുറ്റും ഒരു വര്‍ണലോകം
അഗ്നിച്ചിറകുകളില്‍ സ്നേഹം
കാട്ടി കൊതിപ്പിച്ചു...

ഡിസംബര്‍....
നമ്മള്‍ സ്വപ്ന്ഭംഗങ്ങളില്‍
ഒരുപോലെ വേദനിക്കുന്നവര്‍,
ഒരു നിമിഷം.....
ജീവിതം ഒരു മരവിപ്പില്‍ നിലനില്‍ക്കാന്‍
നീയും കൊതിച്ചിട്ടില്ലേ???
ദുഖങ്ങളുടെ ഒരു ഇരുണ്ട
വേനലിലേക്ക് ഇനി
വളരെണ്ടെന്നു ഞാനും നിനച്ചു...

എന്നിട്ടും..
നിറങ്ങളൊഴിഞ്ഞ് വിറങ്ങലിച്ചു
നീ പിരിഞ്ഞു പോകയാണല്ലോ...
എന്നെ തനിച്ചാക്കി.,

ഡിസംബര്‍...
നമ്മള്‍ എന്നും സ്നേഹിതരാണ്...

3 comments:

  1. പുല്‍നാമ്പുകളില്‍ മഴവില്ലു
    പേറുന്ന ഒരുതുള്ളി നീര്‍ പെയ്ത്‌
    നീ പുഞ്ചിരിക്കുമ്പോള്‍,
    എനിക്കു ചുറ്റും ഒരു വര്‍ണലോകം


    വളരെ നന്നായിരിക്കുന്നു എന്ന് തോന്നി

    ReplyDelete
  2. ഓര്‍മകളില്‍ എന്നും ഒരു ഈറന്‍ പുലര്‍ക്കാലം ആണ് ഡിസംബറിന് നല്ല വരികള്‍

    ReplyDelete
  3. മഞ്ഞു പെയ്യട്ടെ
    കുളിര് കോറട്ടെ

    ReplyDelete