സ്വപ്നങ്ങള്‍..അത് മാത്രമാണ് ജീവിതം ഇനിയും നിനക്ക് ചിലത് കാത്തുവെച്ചിട്ടുണ്ടെന്നു പറഞ്ഞു തിരികെ വിളിച്ചത്.നോവുകളില്‍ നീലവെളിച്ചം കാട്ടി വാക്കുകള്‍ നെയ്തു തന്നത്.പിന്നീടെപ്പോഴോ മറുവാക്ക് പറയാതെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയത്. ശേഷിച്ചത്..ചില പകല്‍ സ്വപ്നങ്ങള്‍.
Saturday, 16 February 2013
നിഴല്‍ച്ചിത്രങ് ങള്‍ _______________ __ ഓര്‍മകളുടെ ആയുസ്സറ്റു തുടങ്ങിയപ്പോഴാണ് ഞാന്‍ നിഴല്ച്ചിത്രങളില് ജീവിതം പകര്‍ത്തിവെക്കാന്‍ പഠിച്ചത്. ഇന്നിന്‍റെ നരച്ച ജീവിതം നിറയെ അവ പകര്‍ന്നുതന്ന നിറങ്ങളാണ്.. തീരാത്ത നോവുകളുടെ ഇടവേളകളില്‍, പഴകിയ താളുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന പുഞ്ചിരികള്‍.. മൌനവെയിലില്‍ ദ്രവിച്ച വേരുകളുടെ ഓര്‍മപ്പെടുത്തലുകള്‍.. തനിച്ചാക്കിപ്പോയ തൂവല്‍പ്പക്ഷികളുടെ കണ്ണീര്‍ച്ചാലുകള്‍... ചുവന്ന അക്കങ്ങളുടെ ചുവട്ടില്‍ നിന്ന് നിറമുള്ള നിഴലുകളില്‍ പതിഞ്ഞ പേരറിയാത്ത മുഖങ്ങളുടെ ഓര്‍മച്ചിത്രങ്ങള്‍... ഈറനണിഞ്ഞ നിറക്കാഴ്ച്ചകളുടെ അവസാനത്തെ താളും മറിയുമ്പോള്‍.. വിള്ളല്‍ വീണ, നിറം വറ്റിയ മനസ്സിന്‍റെ ചുവരെഴുത്തുകള്‍ക്കു മേലെ തൂങ്ങിയാടുന്നു. ..; ചില ഹൃദയവ്യഥകള്....
Subscribe to:
Post Comments (Atom)
No comments:
Post a Comment