Friday 1 June 2012

ജീവിതത്തിനും മരണത്തിനുമിടയില്‍ .,
















----------------------------------------
ജനിക്കുന്നൊരു നിമിഷം,
ലോകം വെടിയാന്‍ 
ഇനിയൊരു നിമിഷാര്‍ദ്ധം.,
ഇടയില്‍.,
ഒരായിരം അവകാശികളും.


അതിനിടയിലെപ്പോഴും
മഴയ്ക്ക് പെയ്യാം,
വേനലിന് വേവാം..,
മഞ്ഞിന് കുളിരാം.

എന്നാല്‍,
മാറുന്ന മുഖം മൂടികളുടെ
വര്‍ണ്ണങ്ങള്‍
ഇവിടെ അവസാനിക്കുന്നില്ല.


മനസ്സ് കിനിയുന്ന നോവ്‌-
പേര് ജീവിതം..
ചില നേരം അലിഞ്ഞു തീരാതെ...
പെയ്യാന്‍ മറന്നു.,
വേനലില്‍ ദാഹിക്കുന്ന
മീന ചൂട്.

നാമിന്നു ഒരു വാക്കാണ്‌,
ഓര്‍മയാണ്,
ഒരു സ്പര്‍ശമാണ്
ഒരു ചുംബനത്തില്‍
തീരുന്ന സ്വപ്നമാണ്.,
വാക്കുകളിലെ അഭയവും.

നാമിന്നു നാമാണ്...
അല്ല ,
ജീവിതമാണ്..

--------------------------------------------------- 









.

1 comment:

  1. ''നാമിന്നു ഒരു വാക്കാണ്‌,
    ഓര്‍മയാണ്,
    ഒരു സ്പര്‍ശമാണ്
    ഒരു ചുംബനത്തില്‍
    തീരുന്ന സ്വപ്നമാണ്.,
    വാക്കുകളിലെ അഭയവും.

    നാമിന്നു നാമാണ്...
    അല്ല ,
    ജീവിതമാണ്..''



    മാറുന്ന മുഖം മൂടികളിലെ ജീവിതവേശങ്ങളില്‍ പകക്കാതെ....
    തിരിച്ചറിവില്‍ അങ്ങിനെ...
    ഒരു ചെറു ചിരിയോടെ....


    സ്നേഹാശംസകള്‍....

    --

    ReplyDelete