------------------------------
ജനിക്കുന്നൊരു നിമിഷം,
ലോകം വെടിയാന്‍
ഇനിയൊരു നിമിഷാര്‍ദ്ധം.,
ഇടയില്‍.,
ഒരായിരം അവകാശികളും.
അതിനിടയിലെപ്പോഴും
മഴയ്ക്ക് പെയ്യാം,
വേനലിന് വേവാം..,
മഞ്ഞിന് കുളിരാം.
എന്നാല്‍,
മാറുന്ന മുഖം മൂടികളുടെ
വര്‍ണ്ണങ്ങള്‍
ഇവിടെ അവസാനിക്കുന്നില്ല.
മനസ്സ് കിനിയുന്ന നോവ്-
പേര് ജീവിതം..
ചില നേരം അലിഞ്ഞു തീരാതെ...
പെയ്യാന്‍ മറന്നു.,
വേനലില്‍ ദാഹിക്കുന്ന
മീന ചൂട്.
നാമിന്നു ഒരു വാക്കാണ്,
ഓര്‍മയാണ്,
ഒരു സ്പര്‍ശമാണ്
ഒരു ചുംബനത്തില്‍
തീരുന്ന സ്വപ്നമാണ്.,
വാക്കുകളിലെ അഭയവും.
നാമിന്നു നാമാണ്...
അല്ല ,
ജീവിതമാണ്..
------------------------------
.
''നാമിന്നു ഒരു വാക്കാണ്,
ReplyDeleteഓര്‍മയാണ്,
ഒരു സ്പര്‍ശമാണ്
ഒരു ചുംബനത്തില്‍
തീരുന്ന സ്വപ്നമാണ്.,
വാക്കുകളിലെ അഭയവും.
നാമിന്നു നാമാണ്...
അല്ല ,
ജീവിതമാണ്..''
മാറുന്ന മുഖം മൂടികളിലെ ജീവിതവേശങ്ങളില് പകക്കാതെ....
തിരിച്ചറിവില്‍ അങ്ങിനെ...
ഒരു ചെറു ചിരിയോടെ....
സ്നേഹാശംസകള്‍....
--