Friday 22 June 2012

VARNABHEDANGAL......


വര്‍ണഭേദങ്ങള്‍....


വേനല്‍ മരങ്ങള്‍ക്ക്
രണ്ടു നിറമുണ്ട്
നിറം വറ്റിയ കറുപ്പും
വെയില്‍ കുടിക്കുന്ന
തവിട്ടും.....
ഉതിര്‍ന്നു വീണ
ഇലകള്‍ക്കും രണ്ടു
നിറമുണ്ട്.
ഉണങ്ങിയ ഞരമ്പുകള്‍ക്കിടയില്‍
പൊടിഞ്ഞു
മണ്ണാകുന്ന കറുപ്പും
പച്ചപ്പിന്റെ യൌവനം മറന്നു
ജരപിടിച്ച തവിട്ടും...
അലറി വീശുന്ന കാറ്റിനും
രണ്ടു നിറമുണ്ട്,
മേഘപാളികളുടെ ദുഃഖം
പകുത്തെടുത്ത കറുപ്പും
വരണ്ട മണ്ണിന്റെ രോഷം
കലര്‍ന്ന തവിട്ടും....
എനിക്കും ഒടുവില്‍ രണ്ടു
നിറമായിരുന്നു,
കറപിടിച്ച മനസ്സിന്റെ കറുപ്പും
വെയിലേറ്റു മങ്ങിയ
ഓര്‍മകളുടെ തവിട്ടും...

2 comments:

  1. നന്നായി. വായന കഴിഞ്ഞപ്പോ സ്വയം പതിയെ ഒന്ന് തിരിഞ്ഞു നോക്കി. ഉള്ളിന്റെ
    ഉള്ളില്‍ അസന്ഖ്യം നിറങ്ങള്‍ക്കിടയില്‍ തെളിയുന്നത് രണ്ടു നിറം. ദുരഭിമാനത്തിന്റെ ചാരവും ; അഹന്തയുടെ കറുപ്പും !

    ReplyDelete
  2. എനിക്കും ഒടുവില്‍ രണ്ടു
    നിറമായിരുന്നു,
    കറപിടിച്ച മനസ്സിന്റെ കറുപ്പും
    വെയിലേറ്റു മങ്ങിയ
    ഓര്‍മകളുടെ തവിട്ടും...
    ഇപ്പോള്‍ എനിക്ക് നിറങ്ങളില്ല.. എന്റെ ലോകത്തിനും..
    നിറമില്ലാത്ത ലോകം, നിറമില്ലാത്ത സ്വപ്‌നങ്ങള്‍..

    ReplyDelete