Monday 14 January 2013

കൈവിട്ടു പോവുന്ന ചിലത് ..

കൈവിട്ടു പോവുന്ന ചിലത് 
എന്നെ ഭയപ്പെടുത്തുന്നുണ്ട്..
അദൃശ്യതരംഗങ്ങളില്‍ കോര്‍ത്ത 
ജീവിതങ്ങള്‍ എന്നില്‍ ആരംഭിക്കുന്നു..
അവ സഞ്ചാരമദ്ധ്യേ എവിടെയും 
തമ്മില്‍ക്കലരാതെ ,
വികാരത്തള്ളിച്ചകളില്‍ 
മുറിവേറ്റു വഴിയിലൊടുങ്ങാതെ 
സമാന്തരരേഖകളായി എന്നില്‍ത്തന്നെ 
അവസാനിക്കണമെന്നു ഞാന്‍ കൊതിച്ചു.
ഇത് എന്റെ വ്യാമോഹം...

ഇനിയൊരുപക്ഷേ,
സ്വപ്നസഞ്ചാരങ്ങള്‍ക്കിടയില്‍ 
പരസ്പരം തിരിച്ചറിയാന്‍ അവ 
നൂല്ക്കമ്പികള്‍ നെയ്ത് 
എന്നെ ചതിക്കുന്നുണ്ടെങ്കില്‍ 
അത് എന്റെ പരാജയം....

സുതാര്യമെന്ന് തെറ്റിദ്ധരിപ്പിച്ച് 
ഞാന്‍ വിത്തുപാകിയ എന്‍റെ 
ചിന്തകളുടെ രഹസ്യഅറകള്‍ 
ചിതലെടുത്തു തുടങ്ങി..

ഉറവ വറ്റാതെ എന്റെ ആകാശം 
നിറഞ്ഞിരുന്ന മേഘപാളികള്‍ 
ചോദ്യചിഹ്നങ്ങളുടെ ഇടവിട്ട 
കാറ്റേറ്റു മെലിഞ്ഞു തുടങ്ങി...

മറവി ഒരു സാധ്യതയല്ല,
സ്വയം മറവിയിലാഴുന്ന ഒരു 
പകല്‍ പിന്നില്‍ പിറക്കുമ്പോള്‍..

ഇനി സ്വപ്‌നങ്ങള്‍ മാത്രം,
ദിവാസ്വപ്നങ്ങള്‍.....

                      - ദിവ്യ.സി.എസ്   

6 comments:

  1. ദിവ്യാസ്വപ്‌നങ്ങള്‍

    ReplyDelete
  2. ചിലതൊക്കെ മറക്കണം
    പക്ഷെ ചിലത് മറക്കുകയേ അരുത്

    സ്വപ്നങ്ങൾ തളിർക്കട്ടെ പൂക്കട്ടെ

    ReplyDelete
  3. അദൃശ്യ കരങ്ങളില്‍ കോര്‍ത്ത ജീവിതം എന്ന് പറയുമ്പോള്‍ ഇന്നത്തെ സൈബര്‍ലോകത്തെ സൌഹൃതത്തെ പറ്റി ആണ് ഈ വരികള്‍ എന്ന് മനസ്സിലാക്കട്ടെ
    എന്‍റെ കാഴ്ചയില്‍ ഇതിലെ ബിംബങ്ങള്‍ അത്രയും അതിനോട് ആണ് നീതി പുലര്‍ത്തിന്നത്

    ReplyDelete
  4. Bimbangale vyaghyanikkunnath kaviyekkalere oru pakshe vayanakkarante avakasamanu.Ethayalum Nalla chintha. :-)

    ReplyDelete
  5. മൂസക്ക പറഞ്ഞത് പോലെ ...അദൃശ്യതരംഗങ്ങളില്‍ കോര്‍ത്ത ജീവിതങ്ങള്‍ എന്നില്‍ ആരംഭിക്കുന്നു.. ഈ വരികള്‍ സൈബര്‍ ലോകത്തെ സൌഹൃതത്തെയാണ് മനസ്സില്‍ കൊണ്ട്വരുന്നത്... ശരിയാണ് പല വഴിക്ക് സഞ്ചരിക്കുന്ന നമ്മള്‍ ഒരു സ്ഥലത്ത് കണ്ടു മുട്ടുന്നു... അതില്‍ ചില സൌഹൃദങ്ങള്‍ മാത്രം നമ്മുടെ ജീവിതത്തോടു ചേരുന്നു... നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  6. വ്യാഖ്യാതാ കവി....
    ഞാനും വ്യാഖ്യാനിക്കട്ടെ... സമയം വേണം... അഭിപ്രായം പുറകെ വരും...

    ReplyDelete